മുംബൈയില്‍ മഴക്കൊപ്പം ശക്തമായ പൊടിക്കാറ്റ്

google news
dust storm

മുംബൈ : കനത്ത ചൂടിന് ആശ്വാസമായി പെയ്ത മഴക്കൊപ്പം മുംബൈയില്‍ ശക്തമായ പൊടിക്കാറ്റ്. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും മഴയും പൊടിക്കാറ്റുമുണ്ട്.

പൊടിക്കാറ്റില്‍ കാഴ്ചാ പരിധി കുറഞ്ഞതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. സാഹചര്യം വിലയിരുത്തിയ ശേഷം ഉടന്‍ ടേക്ക് ഓഫ് ലാന്‍ഡിങ് തുടങ്ങുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് സബര്‍ബര്‍ ട്രെയിന്‍ സര്‍വീസുകളും വൈകുകയാണ്. സെന്‍ട്രല്‍ ലൈനിലും ഹാര്‍ബര്‍ ലൈനിലും മഴയും പൊടിക്കാറ്റും ട്രെയിന്‍ സര്‍വീസിനെ ബാധിച്ചു.

 

Tags