ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

google news
dfg

ലക്‌നൗ: ഗുണ്ടാത്തലവൻ മുക്താർ അൻസാരിയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. മുൻ എം.എൽ.എ ജയിലിൽ സ്ലോ വിഷബാധയ്ക്ക് വിധേയനായെന്ന് മകൻ അവകാശപ്പെട്ടതിനെ തുടർന്നാണ് അന്വേഷണം. 2005 മുതൽ ജയിലിൽ കഴിയുന്ന അൻസാരി (60) വ്യാഴാഴ്ചയാണ് ഉത്തർപ്രദേശിലെ ബന്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉത്തർപ്രദേശ് പോലീസ് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പുറപ്പെടുവിച്ചു. മൗവിൽ നിന്ന് അഞ്ച് തവണ എംഎൽഎയായ മുഖ്താർ അൻസാരിക്കെതിരെ 60 ക്രിമിനൽ കേസുകളുണ്ട്. മുക്താര്‍ അന്‍സാരിക്ക് ജയിലില്‍ വിഷം നല്‍കിയെന്ന് മകൻ ഉമര്‍ അന്‍സാരി പറഞ്ഞു. ജയിലില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുക്താര്‍ അന്‍സാരിയുടെ മരണമെന്നാണ് റിപ്പോര്‍ട്ട്. അൻസാരിയുടെ സഹോദരനും ഗാസിപൂർ എംപിയുമായ അഫ്‌സൽ അൻസാരിയും സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു.

മുഖ്താർ അൻസാരിയുടെ മരണത്തിൽ മൂന്നംഗ സംഘം മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്തുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച, മൗവിൽ നിന്നുള്ള മുൻ എംഎൽഎ ബരാബങ്കി കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. തനിക്ക് ഭക്ഷണത്തോടൊപ്പം കുറച്ച് വിഷ പദാർത്ഥം നൽകിയതായി പറഞ്ഞു. മാർച്ച് 19 ന് ഭക്ഷണം കഴിച്ചതിന് ശേഷം തൻ്റെ ഞരമ്പുകളും കൈകാലുകളും വേദനിക്കാൻ തുടങ്ങിയെന്ന് അൻസാരി അവകാശപ്പെട്ടിരുന്നു.
 

Tags