മുഡ ഭൂമി അഴിമതിക്കേസ് ; കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള പ്ലോട്ടുകൾ അധികൃതർ തിരിച്ചെടുത്തു

Siddaramaiah
Siddaramaiah

ബെം​ഗളൂരു: മുഡ ഭൂമി അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുളള പ്ലോട്ടുകൾ അധികൃതർ തിരിച്ചെടുത്തു. 14 പ്ലോട്ടുകളും മുഡ തിരിച്ചെടുക്കാൻ തീരുമാനിച്ചതായി കമ്മീഷണർ അറിയിച്ചു.

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് 3.16 ഏക്കറിന് പകരം നൽകിയ ഭൂമിയാണ് തിരിച്ചെടുത്തത്. നിയമാവലിയിൽ പ്ലോട്ടുകൾ തിരിച്ചെടുക്കാനുളള വകുപ്പുണ്ടെന്ന് മുഡ വ്യക്തമാക്കി. ലോകായുക്ത – ഇഡി കേസുകളിൽ പ്രതി ചേർക്കപ്പെട്ടതോടെയായിരുന്നു ബി എം പാർവതി പ്ലോട്ടുകൾ തിരികെ നൽകിയത്.

നേരത്തെ വിവാദമായ ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ ഭാര്യ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം ഉന്നയിച്ച് പാർവതി മൈസൂരു നഗരവികസന അതോറിറ്റിക്ക് കത്തെഴുതിയിരുന്നു.

ലോകായുക്ത – ഇഡി കേസുകളിൽ രണ്ടാം പ്രതിയാണ് ബി എം പാർവതി. മൈസൂരുവിലെ കേസരെ വില്ലേജിൽ പാർവതിയുടെ പേരിലുണ്ടായിരുന്ന 3.16 ഏക്കർ ഭൂമി ഏറ്റെടുത്തായിരുന്നു നഗര വികസന അതോറിറ്റി വിജയനഗറിൽ 14 പ്ലോട്ടുകൾ പകരം നൽകിയത്. ഇതുവഴി സിദ്ധരാമയ്യയുടെ കുടുംബം 56 കോടി രൂപയുടെ അനധികൃത സമ്പാദ്യം നേടിയെന്നാണ് കേസ്.

Tags