എംപി ബദ്‌റുദ്ദീന്‍ അജ്മലിന് വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പ് വിവാഹം കഴിക്കണം,അല്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടി വരും : ഹിമന്ത ബിശ്വ ശര്‍മ

assam

ഗുവാഹത്തി: എംപി ബദ്‌റുദ്ദീന്‍ അജ്മലിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ രംഗത്ത്. എംപിക്ക് വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ തിരഞ്ഞെടുപ്പിന് മുമ്പ് വിവാഹം കഴിയ്ക്കണമെന്നും അല്ലെങ്കില്‍ അറസ്റ്റ് നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പാണ് മുഖ്യമന്ത്രി രംഗത്തുവന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നും ബഹുഭാര്യത്വം നിയമവിരുദ്ധമാകുമെന്നും ശര്‍മ്മ പറഞ്ഞു.

എനിക്ക് പ്രായമായെന്ന് എന്ന് കോണ്‍ഗ്രസിലെ ആളുകളായ റാക്കിബുള്‍ ഹുസൈന്‍ പറയുന്നു. പക്ഷേ എനിക്ക് ഇപ്പോഴുമൊരു വിവാഹം കഴിക്കാന്‍ കഴിയുന്നത്ര ശക്തിയുണ്ട്.

മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലെങ്കിലും എനിക്ക് വിവാഹം ചെയ്യാനുള്ള കരുത്തുണ്ട്- ശനിയാഴ്ച നടന്ന റാലിക്കിടെ അദ്ദേഹം പറഞ്ഞു. അതിന് മറുപടിയായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പിന് ശേഷം അസമില്‍ യൂണിഫോം സിവില്‍ കോഡ് (യുസിസി) നടപ്പാക്കും. അതിനുശേഷം അദ്ദേഹം വിവാഹം കഴിക്കുകയാണെങ്കില്‍ അറസ്റ്റ് നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

എനിക്കറിയാവുന്നിടത്തോളം, അദ്ദേഹത്തിന് ഒരു ഭാര്യയുണ്ട്. അയാള്‍ക്ക് രണ്ടോ മൂന്നോ വിവാഹം കഴിക്കാം, പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ ബഹുഭാര്യത്വം നിര്‍ത്തും. അതിനുള്ള ഒരുക്കം പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7 എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ്. ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും.

Tags