പുണെ പോർഷെ കാര്‍ അപകടം: രക്ത സാമ്പിൾ മാറ്റി നൽകി 17കാരന്‍റെ അമ്മ അറസ്റ്റില്‍

google news
PORSHE
കൗമാരക്കാരന്‍റെ രക്ത സാമ്പിൾ മാറ്റാൻ മഹാരാഷ്ട്ര മന്ത്രിയും എം.എൽ.എയും

പുണെ: അമിതവേഗതയിലെത്തിയ പോർഷെ കാറിടിച്ച് രണ്ടു പേർ കൊല്ലപ്പെട്ട കേസിൽ പ്രായപൂർത്തിയാകാത്ത കൗമാരക്കാരന്‍റെ അമ്മ അറസ്റ്റിൽ.

അപകടത്തിനുശേഷമുള്ള രക്ത പരിശോധനയ്ക്ക് ന്‍റെ രക്തം മാറ്റി നൽകിയെന്ന കുറ്റത്തിന് പുണെ സിറ്റി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൗമാരക്കാരന്‍റെ രക്ത സാമ്പിൾ മാറ്റാൻ മഹാരാഷ്ട്ര മന്ത്രിയും എം.എൽ.എയും ഇടപെട്ടുവെന്ന് ആശുപത്രി ഡീൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമ്മയുടെ അറസ്റ്റുണ്ടായത്.

Tags