കള്ളപ്പണം വെളുപ്പിക്കല്‍ ; കേസില്‍ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജയിനിന്റെ ജാമ്യാപേക്ഷ തള്ളി

court
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി സത്യേന്ദര്‍ ജയിനിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. കേസിലെ മറ്റു രണ്ടു പ്രതികളായ വൈഭവ് ജയിനിന്റെയും അങ്കുഷ് ജയിനിന്റെയും ജാമ്യാപേക്ഷയും കോടതി നിരസിച്ചു.
മേയ് 30 ന് അറസ്റ്റിലായ സത്യേന്ദര്‍ ജയിന്‍ ജൂണില്‍ നല്‍കിയ അപേക്ഷയും കോടതി തള്ളിയിരുന്നു. തിഹാര്‍ ജയിലില്‍ വിഐപി സുരക്ഷ മന്ത്രിക്ക് നല്‍കിയെന്ന പേരില്‍ സൂപ്രണ്ടിന്റെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിഐപി സൗകര്യം  ഒരുക്കി നല്‍കിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍  ഇഡി ഹാജരാക്കിയതിനെ തുടര്‍ന്നായിരുന്നു നടപടി.
 

Share this story