‘മോഹന്‍ഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ല’ ; വിമർശനവുമായി ശങ്കരാചാര്യ

'Mohan Bhagwat does not know the pain of Hindus'; Shankaracharya with criticism
'Mohan Bhagwat does not know the pain of Hindus'; Shankaracharya with criticism

ഡല്‍ഹി: ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെ വിമര്‍ശിച്ച് ആത്മീയ നേതാവ് ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. മോഹന്‍ ഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ലെന്ന് ശങ്കരാചാര്യ പറഞ്ഞു.

നിരവധി ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടുവെന്നത് സത്യമാണ്. മോഹന്‍ഭാഗവതിന് ഹിന്ദുക്കളുടെ വേദന അറിയില്ല. അത് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാണ്. ഹിന്ദുക്കളുടെ ദുഃഖം ഭാഗവത് മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കം എല്ലായിടത്തും ഉയര്‍ത്തേണ്ടതില്ല. ഇത്തരമൊരു ട്രെന്‍ഡ് അംഗീകരിക്കാനാവില്ലെന്നും ഭാഗവത് പറഞ്ഞു. യു.പി സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

Tags