ഭരണാധികാരി എങ്ങനെയായിരിക്കണം എന്നതിന് മാതൃകയാണ് അഹല്യാബായ് ഹോൽക്കറെന്ന് മോഹൻ ഭാഗവത്

MOHAN BAGAWATH
കർഷകരുടെ പ്രശ്നങ്ങൾ രാജ്ഞി പരിഹരിച്ചെന്ന പരാമർശമടക്കം

ന്യൂഡൽഹി: ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവതിന്‍റെ പ്രസംഗം മോദി വിമർശനമാണെന്ന് വിലയിരുത്തൽ. മറാത്ത രാജ്ഞിയായിരുന്ന അഹല്യാബായ് ഹോൽക്കറുടെ 300-ാം ജന്മദിനത്തിൽ മോഹൻ ഭഗവത് നടത്തിയ പ്രസംഗമാണ് കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തെ സാധൂകരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നത്.

എങ്ങനെയുള്ള ഭരണാധികാരി ആയിരിക്കണം എന്നതിന്‍റെ ഉദാഹരണമാണ് അഹല്യാബായ് ഹോൽക്കർ.
ആളുകൾക്ക് തൊഴിൽ ലഭിക്കുന്നതിനായി അവർ വ്യവസായങ്ങൾ കെട്ടിപ്പടുത്തു.

കർഷകർ അടക്കം എല്ലാ വിഭാഗക്കാരെയും പരിഗണിച്ച ഭരണമായിരുന്നു അവരുടേത് -എന്നിങ്ങനെയായിരുന്നു മോഹൻ ഭാഗവതിന്‍റെ പ്രസംഗം. ഇതിലെ കർഷകരുടെ പ്രശ്നങ്ങൾ രാജ്ഞി പരിഹരിച്ചെന്ന പരാമർശമടക്കം മോദിയെലക്ഷ്യമിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags