ബിജെപിക്ക് സീറ്റ് കുറയാന്‍ കാരണം മോദിയുടെ ഏകാധിപത്യ സ്വഭാവം'; സുബ്രഹ്മണ്യന്‍ സ്വാമി

modi

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎക്കും ബിജെപിക്കും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിയാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യ സ്വഭാവം മൂലമാണെന്ന് വിമര്‍ശിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് സുബ്രമണ്യന്‍ സ്വാമി. തിരിച്ചടി നേരിടുമെന്ന് പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ താന്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ നരേന്ദ്ര മോദി ചെവി കൊണ്ടില്ലെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. 

ഏകാധിപത്യ തീരുമാനങ്ങളായിരുന്നു മോദിയുടേതും അമിത് ഷായുടേതും. പത്ത് വര്‍ഷം ഭരിച്ച പാര്‍ട്ടിക്കെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് പറഞ്ഞിട്ട് അതിനെ ഉള്‍കൊള്ളാന്‍ തയ്യാറായില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു

ബിജെപി 220 സീറ്റ് നേടുമെന്നായിരുന്നു എന്റെ പ്രവചനം. അതിന് ഇപ്പോള്‍ ബിജെപി നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ബിജെപി പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ പാര്‍ട്ടിക്ക് 300 സീറ്റിലേറെ നേടാന്‍ സാധിക്കുമായിരുന്നു. മോദിയുടെ ഏകാധിപത്യ സ്വഭാവം പാര്‍ട്ടിയെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു.

Tags