'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റണം; പ്രവര്‍ത്തകരോട് നരേന്ദ്ര മോദി

modi

സമൂഹമാധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നരേന്ദ്ര മോദി. എന്‍ഡിഎ സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തിയതില്‍ കൂടെ നിന്നവരെ അഭിനന്ദിക്കുന്നതായും മോദി അറിയിച്ചു. പേരിലെ മോദിയുടെ കുടുംബം എന്ന് മാറ്റിയാലും രാജ്യത്തിന്റെ പുരോഗതിയില്‍ ഒരു കുടുംബമായി തുടരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മുമ്പ് ഒരു പൊതു റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'കുടുംബമില്ല' എന്ന് ലാലു പ്രസാദ് യാദവ് പരിഹാസത്തോടെ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ സാഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ ''മോദി കാ പരിവാര്‍ ' (മോദിയുടെ കുടുംബം) എന്ന് ചേര്‍ക്കുകയായിരുന്നു.

Tags