മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് 23ന് അവതരിപ്പിക്കും

nirmala

ഡൽഹി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലായ് 23ന് അവതരിപ്പിക്കും. ഇതിനായി പാർലമെന്റ് ജൂലായ് 22 മുതൽ ആഗസ്റ്റ് 12 വരെ സമ്മേളിക്കും. ഇതിനുള്ള ശുപാർശ രാഷ്‌ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചതായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു.

സമ്മേളനത്തിൽ നിർണായക ബില്ലുകളും അവതരിപ്പിച്ചേക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്കും സ്‌പീക്കർ തിരഞ്ഞെടുപ്പിനും രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിനുമായി 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ ജൂലായ് മൂന്നുവരെ ചേർന്നിരുന്നു.

Tags