കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് മോദി : ചന്ദ്രബാബു നായിഡു

google news
chandra

ഡൽഹി : കൃത്യമായ സമയത്ത് ലഭിച്ച നല്ല നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന എൻ.ഡി.എ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചതിൽ എല്ലാവരേയും അഭിനന്ദിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

മൂന്ന് മാസമായി മോദി വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. രാവും പകലും അദ്ദേഹം പ്രചാരണം നടത്തി. പ്രചാരണത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഒരേ ഊർജം നിലനിർത്താൻ മോദിക്ക് കഴിഞ്ഞു. ആന്ധ്രാപ്രദേശിൽ മൂന്ന് ​പൊതുയോഗങ്ങളിലും ഒരു റാലിയിലും മോദി പ​ങ്കെടുത്തു. ഇതിന്റെ വ്യത്യാസം ആന്ധ്രയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടായിട്ടുണ്ടെന്ന് നായിഡു പറഞ്ഞു.

എൻ.ഡി.എ സർക്കാറിനെ എല്ലാസമയത്തും പിന്തുണക്കുമെന്ന് ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ പറഞ്ഞു. നരേന്ദ്ര മോദിയെ പിന്തുണക്കാനായി എല്ലാവരും ഒരുമിച്ചെത്തിയത് സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. പ്രതിപക്ഷം രാജ്യത്തിനായി ഒന്നും ചെയ്തില്ല. അടുത്ത തവണയും മോദി തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags