മിസ് വേള്‍ഡ് സൗന്ദര്യ മത്സരം വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു

 Miss World beauty

ഡല്‍ഹി :  ഡല്‍ഹിയില്‍ നടന്ന പ്രീലോഞ്ച് ചടങ്ങിൽ നിലവിലുള്ള ലോക സുന്ദരി കരോലിന ബീലാവ്‌സ്‌കയോടൊപ്പം മറ്റ് മുൻ ലോക സുന്ദരിമാരായ മനുഷി ചില്ലാര്‍, ടോണി ആന്‍ സിങ്ങ്, വനേസ പാന്‍സ് ഡി ലിയോണ്‍, സ്‌റ്റെഫാനി ഡെല്‍ വല്ലെ തുടങ്ങിയവര്‍ പങ്കെടുത്തു. ഇവര്‍ എല്ലാവരും ഒരുമിച്ച് ചേരുന്ന ആദ്യ ചടങ്ങായി അത് മാറി.

•    2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 9 വരെ നടക്കുന്ന ഈ ഫെസ്റ്റിവല്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപമടക്കമുള്ള അമ്പരപ്പിക്കുന്ന വിവിധ വേദികളില്‍ അരങ്ങേറും.
•    ലോകത്തുടനീളമുള്ള വിവിധ രാജ്യങ്ങളില്‍ നിന്ന് 120 മത്സരാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളിലും ചാരിറ്റി സംരംഭങ്ങളിലും പങ്കെടുത്തു കൊണ്ട് മാറ്റത്തിന്റെ അംബാസഡര്‍മാരായി മാറും.
•    ഇത്തവണത്തെ തീം ‘ബ്യൂട്ടി വിത് എ പര്‍പ്പസ്’
•    മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലെ തകര്‍പ്പന്‍ ഗ്രാന്‍ഡ് ഫിനാലേയോടു കൂടി 71മത് മിസ് വേള്‍ഡ് മത്സരങ്ങള്‍ അവസാനിക്കും.


ന്യുഡല്‍ഹി, 9 ഫെബ്രുവരി 2024: ആഗോള സൗന്ദര്യ മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു കൊണ്ടിരിക്കുന്ന വേളയില്‍ 71മത് മിസ് വേള്‍ഡ് ആഘോഷം 2024 ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 9 വരെ ഇന്ത്യയിലുടനീളമുള്ള ഗംഭീരമായ വേദികളില്‍ നടക്കുമെന്ന് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യ തലസ്ഥാനത്തെ ഹോട്ടല്‍ അശോകില്‍ നടന്ന പ്രീലോഞ്ച് കോണ്‍ഫറന്‍സ് ഒട്ടേറെ ലോക സുന്ദരിമാര്‍ ഒരുമിച്ച് ചേര്‍ന്ന അപൂര്‍വ്വ വേദിയായി മാറി. നിലവിലെ മിസ് വേള്‍ഡ് കരോലിന ബീലാവ്‌സ്‌കയോടൊപ്പം മുന്‍ ലോക സുന്ദരിമാരായ ടോണി ആന്‍ സിങ്ങ്, വനേസ പാന്‍സ് ഡി ലിയോണ്‍, മനുഷി ചില്ലാര്‍, സ്‌റ്റെഫാനി ഡെല്‍ വല്ലെ തുടങ്ങിയവരും പങ്കെടുത്തതോടെ ഒരു ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇതാദ്യമായാണ് ഇത്രയും ലോക സുന്ദരിമാര്‍ ഒരുമിച്ച് പങ്കെടുക്കുന്നതെന്ന ചരിത്രം ഇവിടെ കുറിക്കപ്പെട്ടു. 
 
71മത് മിസ് വേള്‍ഡ് ആഘോഷങ്ങള്‍ “ദി ഓപ്പണിങ്ങ് സെറിമണിയും'' അതോടൊപ്പം ഇന്ത്യാ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ഐ ടി ഡി സി) സംഘടിപ്പിക്കുന്ന “ഇന്ത്യ വെല്‍കംസ് ദി വേള്‍ഡ് ഗാല'' എന്ന പരിപാടിയോടും കുടി ഫെബ്രുവരി 20ന് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ അശോകില്‍ ആരംഭിക്കും. മുംബൈയിലെ ജിയോ കണ്‍വന്‍ഷന്‍ സെന്ററില്‍ മാര്‍ച്ച് 9ന് നടക്കാന്‍ പോകുന്ന അമ്പരിപ്പിക്കുന്ന ഗ്രാന്‍ഡ് ഫിനാലേ ലോകത്തുടനീളം വിവിധ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള താര നിബിഢമായ ഈ ആഘോഷത്തില്‍ ലോക സുന്ദരിയെ തെരഞ്ഞെടുക്കുന്ന ഗംഭീരമായ ഫിനാലേയില്‍ പ്രമുഖ സെലിബ്രിറ്റികള്‍ പങ്കെടുക്കുന്നതോടു കൂടി അവരുടെ അസാധാരണമായ പ്രകടനങ്ങള്‍ ഈ ചടങ്ങിന് പതിന്മടങ്ങ് മാറ്റു കൂട്ടൂം. 

മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാനും സി ഇ ഒ യുമായ ശ്രീമതി ജൂലിയ മോര്‍ലി സിബിഇ പറഞ്ഞു, “ഇന്ത്യയോടുള്ള എന്റെ പ്രണയം ഒരു രഹസ്യമല്ല, 71മത് മിസ് വേള്‍ഡ് ആഘോഷങ്ങള്‍ ഈ രാജ്യത്ത് നടക്കുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാവാത്ത കാര്യമാണ്. ഇന്ത്യയിലേക്കുള്ള ഈ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി അശ്രാന്ത പരിശ്രമങ്ങള്‍ നടത്തിയ ജാമില്‍ സെയ്ദിക്ക് വലിയൊരു നന്ദി. 71മത് മിസ് വേള്‍ഡ് മത്സരത്തിനായി ഏറ്റവും മികച്ച ഒരു സംഘത്തേയാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്.''
 
“28 വര്‍ഷങ്ങള്‍ക്ക് ശേഷം മിസ് വേള്‍ഡ് മത്സരം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായി!ലോകത്തുടനീളമുള്ള രാജ്യങ്ങളില്‍ നിന്നും തങ്ങളുടെ “ബ്യൂട്ടി വിത് എ പര്‍പ്പസ്” അംബാസഡര്‍മാരെ പറഞ്ഞയച്ച 120 മിസ് വേള്‍ഡ് രാഷ്ട്രങ്ങള്‍ക്കും സ്വാഗതം. നിങ്ങളെ എല്ലാവരേയും ഞങ്ങള്‍ 71മത് മിസ് വേള്‍ഡ് ആഘോഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു.” 

“ലോകത്തെ എന്റര്‍ട്ടെയ്‌ന്മെന്റ് ടെലിവിഷന്‍ മേഖലയിലെ ഉന്നതശീര്‍ഷരായ എന്റമോല്‍ ഷൈന്‍ ആണ് ഞങ്ങളുടെ നിർമ്മാണ പങ്കാളികള്‍. ഈ സംഘത്തെ അവരുടെ എല്ലാമെല്ലാമായ സി ഇ ഒ ഋഷി നേഗി നയിക്കുന്നു. ഞങ്ങളുടെ എക്‌സ്‌ക്ലൂസീവ് ലൈവ് ബ്രോഡ്കാസ്റ്റ് പങ്കാളികളായ സോണി ലിവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഋഷിയും അദ്ദേഹത്തിന്റെ സംഘവും 71മത് മിസ് വേള്‍ഡ് ആഘോഷത്തിന്റെ അസാധാരണവും വ്യാപകവുമായ കവറേജ് ലഭ്യമാക്കും.” 

സോണി ലിവ്, സ്റ്റുഡിയോനെക്‌സ്റ്റ് എന്നിവയുടെ ബിസിനസ് ഹെഡ്ഡായ ഡാനിഷ് ഖാന്‍ പറഞ്ഞു, 'മിസ് വേള്‍ഡ് സൗന്ദര്യ മത്സരത്തിനെ എക്‌സ്‌ക്ലൂസീവ് സം പ്രേഷണ പ്ലാറ്റ്‌ഫോം സോണി ലിവ് ആയിരിക്കും എന്ന് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അങ്ങേയറ്റം സന്തോഷമുണ്ട്. സൗകുമാര്യത്തിന്റേയും ഉദ്ദേശ ലക്ഷ്യത്തിന്റേയും സാംസ്‌കാരിക വൈവിധ്യത്തിന്റേയും പ്രാധിനിത്യമായ മിസ് വേള്‍ഡ് എന്ന ആഗോള സംഭവം തത്സമയം സം പ്രേഷണം ചെയ്യുക എന്നുള്ളത് അങ്ങേയറ്റം ആസ്വാദ്യകരമായ അനുഭവമായി മാറും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.''


മിസ് വേള്‍ഡുമായുള്ള തങ്ങളുടെ പങ്കാളിത്തത്തെ കുറിച്ച് സംസാരിക്കവെ ഗ്രൂപ്പ് സി ഒ ഒ (ബാനിജെ ഏഷ്യ ആന്റ് എന്റമോല്‍ ഷൈന്‍ ഇന്ത്യ) ഋഷി നേഗി പറഞ്ഞു, 'ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന ഒരു സംഭവത്തിന്റെ നടത്തിപ്പിലേക്ക് ഞങ്ങളുടെ നിര്‍മ്മാണ വൈദഗ്ധ്യം കൊണ്ടു വരുന്നതില്‍ ഏറെ ആവേശഭരിതരാണ് ഞങ്ങള്‍. മാത്രമല്ല, അത് ഞങ്ങളുടെ ഹൈപ്രൊഫൈല്‍ പദ്ധതികളുടെ നടത്തിപ്പിന്റെ അനുഭവ പാരമ്പര്യം കൂടുതല്‍ ശക് തിപ്പെടുത്തും. മിസ് വേള്‍ഡ് ഓര്‍ഗനൈസേഷനുമായുള്ള ഈ പങ്കാളിത്തം ലോകോത്തര നിലവാരമുള്ള കണ്ടന്റുകള്‍ നല്‍കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതക്ക് അടിവരയിടുകയും വളരെ പ്രമുഖമായ ആഗോള സംഭവങ്ങള്‍ മാനേജ് ചെയ്യാനുള്ള ഞങ്ങളുടെ കഴിവ് എടുത്തു കാട്ടുകയും ചെയ്യുന്നു.''

ഈ ആഘോഷത്തിന്റെ വിപണനം അങ്ങേയറ്റം വിജയകരമാക്കുന്നതില്‍ ഞങ്ങളെ സഹായിച്ചത് കരണ്‍ സേത്തിയും അദ്ദേഹത്തിന്റെ ആഡ് സ്പ്ലാഷ് ഏജന്‍സിയുമാണ്. മിസ് വേള്‍ഡിലേക്കും ഞങ്ങളുടെ “ബ്യൂട്ടി വിത് എ പര്‍പ്പസ്” പരിപാടിയിലേക്കും നിരവധി മഹത്തായ പുതിയ പിന്തുണാ പങ്കാളികളെ എത്തിച്ചതിന് കരണിനോട് ഞാന്‍ നന്ദി പറയുന്നു. ഒടുവിലായി ഞങ്ങളുടെ ഇന്ത്യയിലെ ഉപദേശകന്‍ മനുഷി ഗുപ്തയുടെ മഹത്തായ വിവേകവും നൈപുണ്യവുമില്ലാതെ ഈ യാത്ര ഞങ്ങള്‍ക്ക് ശരിയായ പാതയില്‍ കൊണ്ടുപോകാന്‍ കഴിയില്ലായിരുന്നു എന്നുകൂടി ഞാന്‍ ഇവിടെ വ്യക്തമാക്കുന്നു.” 
 
മിസ് വേള്‍ഡിന്റെ സ്ട്രാറ്റജിക് പാര്‍ട്ണറും ഹോസ്റ്റുമായ ജാമില്‍ സെയ്ദി പറയുന്നു, “തലസ്ഥാന നഗരിയില്‍ ഈ മഹത്തായ വേദിയില്‍ 2024ലെ മിസ് വേള്‍ഡ് ആഘോഷം പ്രഖ്യാപിക്കുന്നത് ഏറെ അഭിമാനത്തോടേയാണ്. ഒരു വര്‍ഷം നീണ്ട കഠിനാധ്വാനത്തിലൂടെ അഭിമാനകരമായ ഈ ആഗോള ഉത്സവത്തെ ഇന്ത്യയിലേക്കെത്തിക്കുവാന്‍ കഴിഞ്ഞത് എന്റെ ഒരു പ്രയാണമായി ഞാന്‍ കരുതുന്നു. മിസ് വേള്‍ഡ് സംഘവുമായും ജൂലിയയുമായും ഒരുമിച്ച് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തീര്‍ച്ചയായും ഒരു മഹത്തായ അനുഭവമാണ്. ഈ സൗന്ദര്യ മത്സരം നമ്മുടെ മുന്നിലേക്ക് വയ്ക്കുന്ന “സൗന്ദര്യത്തിനു പിറകിലെ ലക്ഷ്യം” എന്താണെന്ന് രാജ്യത്തിനു മുന്നില്‍ ഉയര്‍ത്തി കാട്ടുവാന്‍ മിസ് വേള്‍ഡിന് കഴിയുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്.''

ഇന്ത്യയിലെ മിസ് വേള്‍ഡിന്റെ ഉപദേശകനായ മുനിഷ് ഗുപ്ത കൂട്ടിച്ചേര്‍ത്തു, “അതിഥി ദേവോ ഭവ അല്ലെങ്കില്‍ അതിഥികള്‍ നമ്മുടെ ദൈവങ്ങളാണ് എന്ന ആശയം എപ്പോഴും മുന്നോട്ട് വയ്ക്കുന്ന ഒരു രാജ്യമെന്ന നിലയില്‍ ലോകത്തുടനീളമുള്ള രാജ്യങ്ങളില്‍ നിന്നും വന്നെത്താന്‍ പോകുന്ന മത്സരാര്‍ത്ഥികള്‍ക്കും അതിഥികള്‍ക്കും ഇന്ത്യ ഊഷ്മളമായ സ്വാഗതമരുളുകയും അളവുകളില്ലാത്ത ആതിഥേയത്വം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. 'ലോകം ഒരു കുടുംബം' ആണ് എന്ന അര്‍ത്ഥം വരുന്ന വസുദൈവ കുടുംബകം എന്ന മുദ്രവാക്യത്തെ ഊട്ടിയുറപ്പിച്ചു കൊണ്ട് മിസ് വേള്‍ഡ് ആഘോഷങ്ങള്‍ 120 രാജ്യങ്ങളെ ഈ ആഘോഷ വേദിയിലേക്ക് ഒരുമിച്ച് ചേര്‍ക്കുന്നു.''

“28 വര്‍ഷത്തെ വിടവിനു ശേഷം മിസ് വേള്‍ഡ് ആഘോഷം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയാണ്. ആഗോള വേദിക്ക് നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ അത് കാട്ടി കൊടുക്കും. എക്‌സ്‌ക്ലൂസീവ് ഔട്ട്‌ഡോര്‍ മീഡിയ പങ്കാളി എന്ന നിലയില്‍ ഈ അഭിമാനകരമായ അന്താരാഷ്ട്ര ചടങ്ങിന്റെ ഭാഗമായി മാറുവാന്‍ കഴിഞ്ഞതില്‍ ബ്രൈറ്റ് ഔട്ട്‌ഡോര്‍ മീഡിയ ലിമിറ്റഡ് ഏറെ അഭിമാനിക്കുന്നു. ഇന്ത്യയിലെ പ്രമുഖ നഗരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തുന്ന ഞങ്ങളുടെ ഒഒഎച്ച് പ്രചാരണത്തിലൂടെ സൗന്ദര്യത്തിന്റേയും വൈവിധ്യതയുടേയും ഐക്യത്തിന്റേയും ഈ ആഘോഷത്തിന്റെ വഴികളെ പ്രഭാപൂരിതമാക്കുകയാണ് ഞങ്ങള്‍. ഈ മഹാസംഭവത്തിന്റെ വിജയവും അതിനു പിറകില്‍ പ്രവര്‍ത്തിച്ച സംഘവും ഇവിടെ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. ലോകം ഏറെ ഇഷ്ടപ്പെടുന്ന തരത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ വികാരം തിളക്കത്തോടെ വിളങ്ങി നില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.'' ബ്രൈറ്റ് ഔട്ട്‌ഡോര്‍ മീഡിയ ലിമിറ്റഡിന്റെ സി എം ഡി ഡോക്ടര്‍ യോഗേഷ് ലഖാനി പറഞ്ഞു.

Miss World beauty pageant is coming to India again

ഔദ്യോഗിക ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ ആയ അര്‍ച്ചനാ കൊച്ചാര്‍ പ്രസ്താവിച്ചു, “71മത് മിസ് വേള്‍ഡിന്റെ ഔദ്യോഗിക ഫാഷന്‍ ഡിസൈനര്‍ ആയി മാറാന്‍ കഴിഞ്ഞതിലൂടെ ഞാന്‍ ബഹുമാന്യയായിരിക്കുന്നു. എന്റെ പുതിയ കലക്ഷനുകള്‍ ഇവിടെ അവതരിപ്പിക്കുന്നതിനായി ഞാന്‍ ഉറ്റുനോക്കുകയാണ്. മെയ്ക് ഇന്‍ ഇന്ത്യ പ്രചാരണം വ്യത്യസ്തമായ ആദിവാസി, പ്രാദേശിക കലാരൂപങ്ങളെ ഇന്ത്യയില്‍ പ്രോത്സാഹിപ്പിച്ചു വരുന്നതിനാല്‍ ജാംദാനി നെയ്ത്ത്, അഹിംസ സില്‍ക്ക്, ബന്ധനി ഫാബ്രിക്, വരാണസി ബ്രോക്കെയ്ഡ്, കുച്ചി മിറര്‍ വര്‍ക്ക് തുടങ്ങി നിരവധി ഇന്ത്യന്‍ പ്രാദേശിക കലാരൂപങ്ങള്‍ ഞാന്‍ അവതരിപ്പിക്കും.''

ബ്യൂട്ടി വിത് എ പര്‍പ്പസ് എന്ന ഹൃദയാവര്‍ജ്ജകമായ വിഷയത്തിനെ ചുവടു പിടിച്ചു കൊണ്ട് 21 ദിവസം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷത്തില്‍ മാറ്റത്തിന്റെ പതാക വാഹകരും നാളെയുടെ നേതാക്കന്മാരുമായ ഈ യുവതികളെ ശാക്തീകരിക്കുന്ന നിരവധി ചടങ്ങുകള്‍ നടക്കും. മിസ് വേള്‍ഡ്.കോം പ്ലാറ്റ്‌ഫോമില്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും അവര്‍ക്ക് മാത്രമായുള്ള ഒരു മീഡിയ ചാനല്‍ വീതം നല്‍കുന്നതാണ്. തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും ഏറ്റവും മികച്ച 20 ഫൈനലിസ്റ്റുകളില്‍ ഒരാളായി മാറുവാനുള്ള അവസരം നേടിയെടുക്കുവാനും ഈ ചാനല്‍ അവരെ സഹായിക്കും.

ആഘോഷ വേളയിലെ മത്സര ഇനങ്ങളില്‍ ഇനി പറയുന്നവ ഉള്‍പ്പെടുന്നു:

•    ബ്യൂട്ടി വിത് എ പര്‍പ്പസ് പ്രസന്റേഷനുകള്‍പ്ലീനറി ഹാള്‍, ഭാരത് മണ്ഡപംന്യൂഡല്‍ഹി ഫെബ്രുവരി 21.
•    ഹെഡ്ഡ് ടു ഹെഡ്ഡ് ചാലഞ്ച് ഫൈനല്‍ദി സമ്മിറ്റ് റൂം, ഭാരത് മണ്ഡപംന്യൂഡല്‍ഹിഫെബ്രുവരി 23.
•    മിസ് വേള്‍ഡ് സ്‌പോര്‍ട്ട് ചാലഞ്ച്ന്യൂഡല്‍ഹി ഫെബ്രുവരി 25.
•    വേള്‍ഡ് ടോപ്പ് ഡിസൈനര്‍ അവാര്‍ഡ് ആന്റ് മിസ് വേള്‍ഡ് ടോപ്പ് മോഡല്‍മുംബൈമാര്‍ച്ച് 2.
•    മിസ് വേള്‍ഡ് ടാലന്റ് ഫൈനല്‍മുംബൈ മാര്‍ച്ച് 3.
•    മള്‍ട്ടി മീഡിയ ചാലഞ്ച്ആഘോഷ പരിപാടികളില്‍ ഉടനീളം.
•    മിസ് വേള്‍ഡ് റെഡ്ഡ് കാര്‍പെറ്റ് സ്‌പെഷല്‍ജിയോ വേള്‍ഡ് കണ്‍ വെന്‍ഷന്‍ സെന്റര്‍മുംബൈമാര്‍ച്ച് 9.
•    71മത് മിസ് വേള്‍ഡ് ഫൈനല്‍ജിയോ വേള്‍ഡ് കണ്‍ വെന്‍ഷന്‍ സെന്റര്‍മുംബൈഗ്ലോബല്‍ ടെലികാസ്റ്റ് ലൈവ്7:3010:30മാര്‍ച്ച് 9. 


28 വര്‍ഷത്തിനു ശേഷം മിസ് വേള്‍ഡ് മത്സരം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു എന്നതിനാല്‍ 71മത് മിസ് വേള്‍ഡ് ആഘോഷം ഇന്ത്യയില്‍ ആഢംബരപൂര്‍വ്വം നടക്കാന്‍ പോകുന്ന ഒരു അസാധാരണ ചടങ്ങായി മാറും. നിരവധി ലോക സുന്ദരി പട്ടം നേടിയവരുടെ സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ശ്രീമതി ഐശ്വര്യാ റായ്, ശ്രീമതി പ്രിയങ്ക ചോപ്ര, ശ്രീമതി മനുഷി ചില്ലാര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇവരുടേയെല്ലാം നേട്ടങ്ങള്‍ ആഗോള വേദിയിലെ ഇന്ത്യയുടെ പേരിന് നിര്‍ണ്ണായകമായ ഉയര്‍ച്ചയാണ് സൃഷ്ടിച്ചത്. 1951ല്‍ സ്ഥാപിതമായ ഈ ലോക സുന്ദരി മത്സര പരിപാടി പരമ്പരാഗത സൗന്ദര്യ മത്സരങ്ങളെ മറികടന്നു കൊണ്ട് ആതുര സേവനങ്ങളും മറ്റ് സേവനങ്ങളും നടത്തിക്കൊണ്ട് സ്ത്രീകളെ ശാക്തീകരിക്കുക എന്ന പുതിയ മൂല്യങ്ങളെ വരിക്കുന്നു.


മിസ് വേൾഡ് ഓർഗനൈസേഷനെക്കുറിച്ച് 

ലോകത്തെ ഏറ്റവും പ്രമുഖവും പഴയതുമായ അന്താരാഷ്ട്ര സൗന്ദര്യ മത്സരമാണ് മിസ് വേൾഡ്. 1951ല്‍ സ്ഥാപിതമായ ഇത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെ സൗന്ദര്യം, ബുദ്ധി, മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആഘോഷിക്കുന്നു. ആതുര സേവന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന അതിസമ്പന്നമായ പാരമ്പര്യമാണ് മിസ് വേള്‍ഡിനുള്ളത്. അതോടൊപ്പം തന്നെ തങ്ങളുടെ സമൂഹങ്ങളിലും അതിനപ്പുറത്തേക്കും മാറ്റത്തിന്റെ പതാകവാഹകരായി സ്ത്രീക

Tags