ദില്ലി ആരോഗ്യ സെക്രട്ടറിക്കെതിരെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ച് മന്ത്രി സൗരഭ് ഭരദ്വാജ്

google news
saurabh bhardwaj

വിവേക് വിഹാര് ആശുപത്രിയില്‍ തീപിടുത്തത്തിന് ശേഷം ആരോഗ്യ സെക്രട്ടറിയെ കാണാനില്ലെന്നും 4 ദിവസമായി ഫോണ്‍ വിളിച്ചിട്ടും പ്രതികരിക്കുന്നില്ലെന്നും ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ്. ദില്ലി ആരോഗ്യ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് മന്ത്രി കത്തയച്ചു. 

അതേസമയം ആരോഗ്യ സെക്രട്ടറിയെ കാണാനില്ലാത്തതില്‍ ലെഫ്റ്റനെന്റ് ഗവര്‍ണര്‍ ഒരു വാക്ക് പോലും മിണ്ടിയില്ലെന്നും ലഫ്റ്റനന്റ് ഗവര്‍ണറാണ് സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് എന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു.

Tags