മെട്രോ ജീവനക്കാരനു നേരെ ആക്രമണം : പ്രമുഖ തമിഴ് ഗായകൻ അറസ്റ്റില്‍

google news
asf


ചെന്നൈ: മെട്രോ ജീവനക്കാരനു നേരെ ആക്രമണം നടത്തിയ പ്രമുഖ തമിഴ് ഗായകൻ അറസ്റ്റില്‍. നാടൻപാട്ടുകള്‍ക്ക് പേരു കേട്ട വേല്‍മുരുകനാണ് അറസ്റ്റിലായത്. ചെന്നൈയിലെ വത്സരവാക്കത്ത് മെട്രോയുടെ ‌നിർമാണം നടക്കുന്നതിനാല്‍ ഇരുമ്പ് ബാരിക്കേഡ് വച്ച്‌ റോഡിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചിരുന്നു. ഇത് സംബന്ധിച്ച്‌ ബോർഡും പ്രദേശത്ത് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് അവഗണിച്ച്‌ വേല്‍മുരുകൻ ബാരിക്കേഡ് തട്ടിമാറ്റി വേഗത്തില്‍ കാറോടിച്ചത് മെട്രോ അസിസ്റ്റൻ്റ് മാനേജർ‌ വടിവേലു ചോദ്യം ചെയ്തു.


ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ പ്രകോപിതനായ വേല്‍മുരുകൻ ജീവനക്കാരനെ മർദ്ദിക്കുകയായിരുന്നു. ഇയാളുടെ പരാതിയിലാണ് വേല്‍മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവ സമയത്ത് വേല്‍മുരുകൻ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
 

Tags