മത്സരിച്ച 80 സീറ്റുകളിലും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് പരാജയം

mayawathi

ഉത്തര്‍പ്രദേശില്‍ മത്സരിച്ച 80 സീറ്റുകളിലും മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് പരാജയം. നാല് തവണ യുപി മുഖ്യമന്ത്രിയായിട്ടുള്ള ഇക്കുറി ഒറ്റയ്ക്കാണ് 80 സീറ്റുകളിലും മത്സരിച്ചത്. എന്നാല്‍ ഈ സീറ്റുകളില്‍ ഒന്നില്‍ പോലും മായാവതിക്ക് വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല.

1995, 1997, 2002, 2007 വര്‍ഷങ്ങളില്‍ മായാവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. എന്നാല്‍ പിന്നീട് പിന്നീടുള്ള വര്‍ഷങ്ങളില്‍ മായാവതിക്ക് വലിയ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 2019ല്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുകയും തുടര്‍ന്നുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റുകളില്‍ വിജയിക്കുകയും ചെയ്തു.

Tags