ഹൊസൂരിലെ ടാറ്റ പ്ലാന്റിൽ വൻ തീപ്പിടിത്തം
Sep 28, 2024, 13:40 IST
ഹൊസൂർ: തമിഴ്നാട് ഹൊസൂരിലെ ടാറ്റ ഇലക്ട്രോണിക്സ് നിർമാണ യൂണിറ്റിൽ വൻ തീപ്പിടിത്തം. നിയാഴ്ച പുലർച്ചെ സെൽഫോൺ നിർമാണ വിഭാഗത്തിലാണ് സംഭവം. ജീവനക്കാരെ പ്രദേശത്ത് നിന്നും ഒഴിപ്പിക്കാൻ ആരംഭിച്ചതായാണ് റിപ്പോർട്ട്.
തീ നിയന്ത്രണവിധേയമാക്കുന്നതിന് അഗ്നിരക്ഷാ സേനാംഗങ്ങൾ ഇപ്പോഴും പരിശ്രമിക്കുകയാണ്. അപകടത്തിൽ വൻ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ 1,500-ലധികം ജീവനക്കാർ ജോലിസ്ഥലത്തുണ്ടായിരുന്നു. അപകടകാരണം വ്യക്തമല്ല.
തീപ്പിടിത്തത്തിൽ ആർക്കും പരിക്കുകളില്ല. ശ്വാസസംബന്ധമായ ചില പ്രശ്നങ്ങൾ അനുഭപ്പെട്ട ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു.