പഞ്ചാബില്‍ വന്‍ മയക്കുമരുന്നുവേട്ട; രണ്ട് പേർ പിടിയിൽ

arrest
arrest

പഞ്ചാബില്‍ വന്‍ മയക്കുമരുന്നുവേട്ട.  105 കിലോ ഹെറോയിന്‍, 32 കിലോ കഫീന്‍ അന്‍ഹൈഡ്രസ് 17 കിലോ ഡിഎംആര്‍ എന്നിവ പിടികൂടി. ഇതിനൊപ്പം .5 വിദേശ നിര്‍മ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു.

സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. നവജ്യോത് സിംഗ്, ലവ്പ്രീത് കുമാര്‍ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. പ്രതികൾ  പാകിസ്ഥാനിൽ നിന്നും ജലമാര്‍ഗ്ഗം എത്തിയതാണെന്ന് നിഗമനം. പഞ്ചാബ് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ്
മയക്കുമരുന്ന് ശേഖരം പിടികൂടിയത്.

Tags