ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ച പ്രവൃത്തിദിനമാക്കി മണിപ്പൂര്‍ സര്‍ക്കാര്‍

easter

ഇംഫാല്‍: ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രവൃത്തിദിനമാക്കി ഉത്തരവിറക്കി മണിപ്പൂര്‍ സര്‍ക്കാര്‍. മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്‌കെയാണ് ഞായര്‍, ശനി ദിവസങ്ങള്‍ പ്രവൃത്തിദിനമായി പ്രഖ്യാപിച്ച് ഉത്തരവിട്ടത്. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷനുകള്‍, സൊസൈറ്റികള്‍ എന്നിവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുന്ന ദിവസമാണിത്. അതിനാൽ തന്നെ സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മണിപ്പൂരിലെ കുക്കി സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഉത്തരവ് പിൻവലിക്കാൻ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

Tags