മണിപ്പൂർ കലാപത്തെ തുടർന്നുണ്ടായ നാശ നഷ്ടങ്ങളിൽ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി

manipoor
manipoor

ഡൽഹി: മണിപ്പൂർ കലാപത്തെ തുടർന്നുണ്ടായ നാശ നഷ്ടങ്ങളിൽ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി. സംസ്ഥാന സർക്കാരിനോടാണ് സുപ്രീം കോടതി റിപ്പോർട്ട് തേടിയത്. കത്തിച്ചതും കൊള്ളയടിക്കപ്പെട്ടതും കൈയ്യേറിയതുമായ സ്വത്തുക്കളുടെ വിവരം മുദ്രവച്ച കവറിൽ നൽകണം. കേസിലെ പ്രതികൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചു.

അതേസമയം, പശ്ചിമബം​ഗാളിലെ മുർഷിദാബാദിൽ നാടൻ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ഞായറാഴ്ച രാത്രി ഖയാർതല മേഖലയിലാണ് സംഭവം. വീട്ടിനുള്ളിൽ നിന്ന് ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

Tags