മണിക് സഹ ത്രിപുര മുഖ്യമന്ത്രിയാകും

google news
manik saha

ഡോ. മണിക് സഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയാകും. തീരുമാനം അൽപസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ത്രിപുരയിൽ നിന്നുള്ള രാജ്യസഭാ എംപിയും സംസ്ഥാന ബിജെപി അധ്യക്ഷനുമാണ് ഡോ. മണിക് സഹ.

മാണിക് സഹയ്ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി ഭുപേന്ദർ യാദവ് രംഗത്ത് വന്നു. ‘മണിക് സഹയ്ക്ക് അഭിനന്ദനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിലും നിങ്ങളുടെ നേതൃത്വത്തിലും ത്രിപുര വലിയ വികസനം കൈവരിക്കും’- ഭൂപേന്ദ്ര യാദവ് പറഞ്ഞു.

ബിപ്ലബ് ദേവും ആശംസയുമായി രംഗത്ത് വന്നു. ‘മാണിക് സഹയ്ക്ക് ആശംസകൾ. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ മാർഗദർശനത്തിലും നേതൃത്വത്തിലും ത്രിപുര സമൃദ്ധമാവും’ -ബിപ്ലബ് കുറിച്ചു.

അടുത്ത വർഷമാണ് ത്രിപുരയിൽ തെരഞ്ഞെടുപ്പ്. 25 വർഷം നീണ്ട ഇടത് ഭരണം അട്ടിമറിച്ചുകൊണ്ട് കേവലം ഭൂരിപക്ഷം നേടി 2018 ലാണ് ബിപ്ലബ് കുമാർ ദേവ് ത്രിപുരയിൽ അധികാരത്തിലെത്തിയത്.

Tags