ബസ് യാത്രക്കിടെ മൂട്ട കടിച്ചു ; മംഗളൂരു സ്വദേശിനിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Bitten Mangaluru native ordered to pay compensation
Bitten Mangaluru native ordered to pay compensation

മംഗളൂരു: ബസ് യാത്രക്കിടെ മൂട്ട കടിച്ച സംഭവത്തിൽ നിയമപോരാട്ടം നടത്തി നഷ്ടപരിഹാരം വാങ്ങി മംഗളൂരു സ്വദേശിനി. ദക്ഷിണ കന്നഡ പാവൂർ സ്വദേശിനി ദീപിക സുവർണക്കാണ് 1.29 ലക്ഷം രൂപ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്.

ദീപികയും ഭർത്താവ് ശോഭരാജും റെഡ് ബസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്‌ത് മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് സീ ബേർഡ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂട്ട കടിച്ചത്. ബസ് ജീവനക്കാരനോട് സംഭവം പറഞ്ഞപ്പോൾ ഗൗനിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.

യുവതി ടിക്കറ്റ് ബുക്ക് ചെയ്‌ത റെഡ് ബസ് ആപ്പും ബസ് ഉടമയും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. അതേസമയം കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയിൽ മത്സരിക്കാനാണ് ഇരുവരും ബസിൽ യാത്ര ചെയ്തത്. യാത്രയിലുണ്ടായ ഈ അസ്വസ്ഥത ദീപികയുടെ റിയാലിറ്റി ഷോ പ്രകടനത്തെ ബാധിച്ചെന്നും ഇത് ഷോയുടെ പ്രതിഫലം കുറയാൻ ഇടയാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്.

Tags