മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുക്കും

mallikarjun kharge

ന്യൂഡല്‍ഹി: മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് പ്രതിനിധിയായി മല്ലികാര്‍ജുന്‍ ഖര്‍ഗെ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് കോണ്‍ഗ്രസിന് ക്ഷണം ലഭിച്ചതിന് പിന്നാലെയാണ് പങ്കെടുക്കാന്‍ തീരുമാനമായത്. 

വൈകിട്ട് 7.15ന് പ്രൗഢഗംഭീരമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനില്‍ വൈകിട്ട് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സഹമന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നതോടെ മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേല്‍ക്കും. ഏഴ് അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ചടങ്ങിന് സാക്ഷിയാകും.

Tags