മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് ഫലം യഥാര്‍ത്ഥ ജനവിധിയല്ല : രമേശ് ചെന്നിത്തല

ramesh chennithala
ramesh chennithala

മുംബൈ: മഹാരാഷ്ട്ര തെരെഞ്ഞെടുപ്പ് ഫലം യഥാര്‍ത്ഥ ജനവിധിയല്ലെന്ന് രമേശ് ചെന്നിത്തല. വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് നടത്തിയ തട്ടിപ്പാണ് തെരെഞ്ഞടുപ്പ് ഫലം. ഇന്ത്യയില്‍ ഇനിയുണ്ടാകേണ്ടത് ബാലറ്റ് പേപ്പറിലൂടെയുള്ള തെരെഞ്ഞെടുപ്പാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യത്തെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഭരണകൂടത്തിന് താത്പര്യമുള്ളവരെ തെരത്തെടുപ്പ് കമ്മീഷണറായി നിയമിക്കുന്നു. മഹാരാഷ്ട്രയില്‍ ഇവിഎം മെഷീനും പ്രതിപക്ഷവുമായാണ് പോരാട്ടം നടന്നത്.

ഇവിഎം മെഷീന്‍ ഉപയോഗിച്ച് മഹാരാഷ്ട്രയിലും ഹരിയാനയിലും അട്ടിമറി നടന്നു. ജനാധിപത്യത്തെ സംരക്ഷിക്കണം. ഇവിഎം മെഷീനെ സംബന്ധിച്ച് വലിയ പരാതികള്‍ വരുന്നു. ഇവിഎം മെഷീന്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കപ്പെട്ടു.

Tags