മഹാരാഷ്ട്രയിൽ അയോദ്ധ്യയിലേക്ക് പുറപ്പെട്ട ട്രെയിനിന് നേരെ കല്ലേറ്

google news
Ayodhya special train

മുംബൈ: അയോദ്ധ്യയിലേക്ക് ഭക്തര്‍ക്കായി ഒരുക്കിയ പ്രത്യേക ട്രെയിനിന് നേരെ വ്യാപക കല്ലേറ്. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിന് സമീപം ഞായറാഴ്ച രാത്രിയാണ് കല്ലേറുണ്ടായത്. അപ്രതീക്ഷിതമായി ട്രെയിനിന് നേരെ നടന്ന ആക്രമണം യാത്രക്കാരില്‍ പരിഭ്രാന്തി പരത്തി.

സൂറത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് റെയില്‍വേ സഹമന്ത്രി ദര്‍ശന ജര്‍ദോഷ് ഫ്‌ളാഗ് ഓഫ് ചെയ്ത ആസ്ത സ്പെഷ്യല്‍ ട്രെയിനിന് നേരെയാണ് ആസൂത്രിതമായി ഒരു സംഘം രാത്രിയില്‍ ആക്രമണം നടത്തിയത്.

കല്ലുകള്‍ കോച്ചുകളിലേക്ക് കടന്നിട്ടും ആര്‍ക്കും പരിക്കില്ല. യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നന്ദുര്‍ബാര്‍ സ്റ്റേഷനിലെത്തി സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി. ഇവര്‍ അന്വേഷണം ആരംഭിച്ചതോടെ ട്രെയിന്‍ അരമണിക്കൂറോളം നിര്‍ത്തിയും ഇട്ടു.

ജിആര്‍പി, ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരുടെ അന്വേഷണത്തിന് ശേഷമാണ് ട്രെയിന്‍ അയോദ്ധ്യയിലേക്ക് പുറപ്പെട്ടത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

Tags