മഹാരാഷ്ട്രയിൽ 70 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; പ്രതി പിടിയിൽ

arrest
arrest

മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ 70 കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പ്രതി മൻസൂർ ശൈഖിന്‍റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണത്തിൽ ലൈംഗിക പീഡിനം നടന്നതായും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും കണ്ടെത്തി. രണ്ട് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിവരം. മൃതദേഹവുമായി പ്രതി വീട്ടിൽ താമസിക്കുകയായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഭേതയിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് സ്ത്രീയുടെ വീട്. പ്രതി ഇവരെ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയും അമ്മയും ഉപേക്ഷിച്ച് പോയതോടെ ഇയാൾ തനിച്ചായിരുന്നു. മൻസൂറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ബലാത്സംഗത്തിനും കൊലപാതകത്തിനും കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ ഭേത പൊലീസ് സ്റ്റേഷനിൽ നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

Tags