പ്രയാഗ് രാജിലെ മഹാകുംഭ മേള ; സ്പെഷ്യൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു

train
train

ബെംഗളൂരു : കുംഭമേള യാത്രായ്ക്ക് സ്പെഷ്യൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു. കും​ഭ​മേ​ള​യി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താണ് ബെംഗളൂരു​ വി​ൽ​നി​ന്ന് ബ​നാ​റ​സി​ലേ​ക്ക് സ്പെഷ്യൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച​തെന്ന് ദ​ക്ഷി​ണ പ​ശ്ചി​മ റെ​യി​ൽ​വേ അറിയിച്ചു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ബെംഗളൂരു എ​സ്.​എം.​വി.​ടി​യി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന എ​സ്.​എം.​വി.​ടി ബെംഗളൂരു -​ബ​നാ​റ​സ് വ​ൺ​വേ സ്പെഷ്യൽ ട്രെ​യി​ൻ (06579) ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 1.30ന് ​ബ​നാ​റ​സി​ലെ​ത്തി​ച്ചേ​രും. ക​ർ​ണാ​ട​ക​യി​ൽ തു​മ​കൂ​രു, തി​പ്തൂ​ർ, അ​ര​സി​ക്ക​രെ, ബി​രു​ർ, ചി​ക്ക​ജാ​ലൂ​ർ, ദാ​വ​ൻ​ഗ​രെ, റാ​ണി​ബെ​ന്നൂ​ർ, എ​സ്.​എം.​എം ഹാ​വേ​രി, എ​സ്.​എ​സ്.​എ​സ് ഹു​ബ്ബ​ള്ളി, ധാ​ർ​വാ​ഡ്, അ​ൽ​നാ​വ​ർ, ലൊ​ണ്ട, ബെ​ള​ഗാ​വി, ഘ​ട്ട​പ്ര​ഭ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്റ്റോ​പ്പു​ണ്ടാ​വും. 17 സ്ലീ​പ്പ​ർ കോ​ച്ചും ഒ​രു ജ​ന​റ​ൽ സെ​ക്ക​ൻ​ഡ് ക്ലാ​സ് കോ​ച്ചും ര​ണ്ടു ജ​ന​റ​ൽ സ്പെഷ്യൽ കോ​ച്ചു​മ​ട​ക്കം 20 കോ​ച്ചു​ക​ളു​ണ്ടാ​വും.

Tags