മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം

google news
mukhtar

ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. മൂന്നംഗ സംഘം കേസ് അന്വേഷിക്കും. അന്‍സാരിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് ആരോപണം.

ജയിലിലായിരിക്കെയാണ് അന്‍സാരിയുടെ മരണം. മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വ്യാഴാഴ്ച രാത്രി 8.35 ഓടെയായിരുന്നു അന്‍സാരിയുടെ മരണമെന്നാണ് ജയില്‍ അധികൃതര്‍ അറിയിച്ചത്. ബോധമില്ലാത്ത നിലയിലാണ് അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും തുടര്‍ന്ന് ഹൃദയാഘാതമുണ്ടാകുകയും മരിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags