ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ; തമിഴ്നാട്ടിൽ ശക്തമായ മഴയ്ക്കു സാധ്യത

rain
rain

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതോടെ നഗരത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യത. ചെന്നൈയിലും സമീപ പ്രദേശങ്ങളിലും ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

തീവ്ര ന്യൂനമർദം ഇന്നു ചുഴലിക്കാറ്റായി മാറുമെന്നും 2 ദിവസത്തിനകം വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങിയേക്കാമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. നഗരത്തിലും സമീപ ജില്ലകളിലും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ ചെന്നൈ, ചെങ്കല്‍പെട്ട്‌, കാഞ്ചീപുരം ജില്ലകളില്‍ ഇന്നു സ്‌കൂളുകള്‍ക്ക് അവധിയാണ്.

Tags