ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ചു : പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു
Apr 2, 2025, 16:20 IST


ചെന്നൈ: തമിഴ്‌നാട്ടിൽ ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ച് കൊന്നു. തിരുപ്പൂർ പല്ലടത്താണ് ക്രൂര കൊലപാതകം നടന്നത്. 22 വയസുള്ള വിദ്യയാണ് കൊല്ലപ്പെട്ടത്.
ആരും അറിയാതെ മൃതദേഹം മറവു ചെയ്യുകയായിരുന്നു. കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. വിദ്യയുടെ കുടുംബത്തെ ചോദ്യം ചെയ്തതോടെ സഹോദരൻ കുറ്റം സമ്മതിക്കുകയായിരുന്നു.