ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തിരഞ്ഞെടുപ്പ് നാളെ; 9 സംസ്ഥാനങ്ങളില്‍ വിധിയെഴുതും

google news
election

ഡല്‍ഹി: ലോക്‌സഭയിലേക്കുള്ള നാലാം ഘട്ട തിരഞ്ഞെടുപ്പ് നാളെ. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്.

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജില്‍ ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്. അധിര്‍ രഞ്ജന്‍ ചൗധരി, യൂസഫ് പഠാന്‍,മഹുവ മൊയ്ത്ര , ദിലീപ് ഘോഷ് ,കേന്ദ്രമന്ത്രി ഗിരിരാജ് സിങ് എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. ഇന്നലെ പരസ്യപ്രചരണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ഇന്ന് നിശബ്ദ പ്രചരണം നടക്കും.
 

Tags