മദ്യനയ അഴിമതിക്കേസ് : കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കി; ഒരാഴ്ച കൂടി കസ്റ്റഡി നീട്ടാൻ ഇ.ഡി

kejriwal

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കോടതിയിൽ ഹാജരാക്കി. വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ഇ.ഡി കെജ്രിവാളിനെ ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്. ഏഴു ദിവസം കൂടി കസ്റ്റഡി നീട്ടണമെന്നാണ് ഇ.ഡിയുടെ ആവശ്യം. കെജ്രിവാളിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന പൊതുതാൽപര്യ ഹരജി ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു.

മാർച്ച് 28 വരെയാണ് കോടതി കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്. ഇത് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.

മദ്യനയം സംബന്ധിച്ച് കോടതിയിൽ കെജ്രിവാളിന്റെ സ്ഫോടനാത്മക വെളിപ്പെടുത്തലുണ്ടാകുമെന്ന് ഭാര്യ സുനിത അവകാശപ്പെട്ടിരുന്നു. അറസ്റ്റിനെതിരെ കെജ്രിവാൾ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി ബുധനാഴ്ച തള്ളിയിരുന്നു. ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് അരവിന്ദ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അ​​റ​​സ്റ്റ്​ അ​​ട​​ക്കം അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​യു​​ടെ തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളി​​ൽ​നി​​ന്ന്​ കെ​​ജ്​​​രി​​വാ​​ളി​​ന്​ സം​​ര​​ക്ഷ​​ണം ന​​ൽ​​കാ​​ൻ ഡ​​ൽ​​ഹി ഹൈ​​കോ​​ട​​തി വി​​സ​​മ്മ​​തി​​ച്ച​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് അ​​റ​​സ്റ്റ്. ചോദ്യം ചെയ്യാനായി ഒമ്പതു തവണ സമൻസയച്ചിട്ടും കെജ്രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരായിരുന്നില്ല.
 

Tags