മദ്യനയക്കേസ് : അരവിന്ദ് കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും

kejriwal

മദ്യനയക്കേസിൽ ഇ ഡി കസ്റ്റഡിയിൽ തുടരുന്ന ഡൽഹി  മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കെജ്‍രിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ ആണ് ഇഡി തീരുമാനം.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം കെജ്‍രിവാളിനെ കോടതിയിൽ ഹാജരാക്കിയെങ്കിലും ഈ ഡി ആവശ്യപ്രകാരം വീണ്ടും കസ്റ്റഡിയിൽ വിടുകയായിരുന്നു. ഏപ്രിൽ ഒന്നു വരെയാണ് കെജ്‍രിവാളിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഏപ്രിൽ ഒന്നിന് കെജ്‍രിവാളിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

കേസിൽ മാപ്പുസാക്ഷിയായ ശരത് റെഡി ബിജെപിക്ക് 55 കോടി രൂപ തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സംഭാവന നൽകിയത് അന്വേഷിക്കാൻ കോടതി ഉത്തരവിടണം എന്നതാണ് ആം ആദ്മി കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. 

അതേസമയം മദ്യനയ അഴിമതി കേസിൽ ജുഡീഷ്യൽ കേസിൽ കഴിയുന്ന തെലുങ്കാന മുൻ മുഖ്യമന്ത്രി കെ സി ആർ ന്റെ മകൾ കവിതയുടെ ഇടക്കാല ജാമ്യ ഹർജിയും ഏപ്രിൽ ഒന്നിന് ആണ് പരിഗണിക്കുക.ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെ 2 പേരെ ഇഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

Tags