ഗൂഡല്ലൂരിൽ അടച്ചിട്ട വീട്ടിൽ പുള്ളിപ്പുലി കുടുങ്ങി

 leopard

ഗൂഡല്ലൂർ: ചേമുണ്ഡിയിൽ അടച്ചിട്ട വീട്ടിൽ പുള്ളിപ്പുലി കുടുങ്ങി. ചേമുണ്ഡി കുന്നേൽ വീട്ടിൽ പരേതനായ പാളിയം പാപ്പച്ചൻ്റെ വീട്ടിലാണ് പുലി കുടുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടിനകത്ത് പുലി കുടുങ്ങിയതായി കണ്ടത്.

പാപ്പച്ചൻ്റെ ഭാര്യ ചിന്നമ്മ (68) സമീപത്തെ അനാഥാലയത്തിലാണ് കഴിയുന്നത്. ചിന്നമ്മ വീട്ടിലേയ്ക്ക് വരണമെന്ന് ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ വീട് വൃത്തിയാക്കാനെത്തിയവരാണ് പുലിയെ കണ്ടത്. പുലിയുടെ ശബ്ദം കേട്ട് ജനൽ തുറന്ന് നോക്കിയപ്പോഴാണ് വീടിനുള്ളിൽ പുലിയെ കണ്ടത്. തുടർന്ന് വനം വകുപ്പിനെ വിവരമറിയിച്ചു. 
 

Tags