റായ്ബറേലിയില്‍ നേതൃ തര്‍ക്കം ; ഇടപെട്ട് അമിത് ഷാ

google news
amit shah

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ മുന്‍ നിര കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുന്ന ബിജെപി ക്യാമ്പിന് വെല്ലുവിളിയായി ഉള്‍പ്പോര്. ബിജെപിക്ക് വേണ്ടി സംസ്ഥാന മന്ത്രി കൂടിയായ ദിനേഷ് പ്രതാപ് സിങാണ് ഇവിടെ മത്സരിക്കുന്നത്. 

ബിജെപി എംഎല്‍എ അദിതി സിംഗ്, ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്ര എംഎല്‍എ മനോജ് കുമാര്‍ പാണ്ഡെ എന്നിവര്‍ തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിട്ട് നില്‍ക്കുന്നുവെന്നാണ് ദിനേഷ് പ്രതാപിന്റെ പരാതി. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അമിത് ഷാ ഇരുവരെയും കണ്ട് അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നു.

Tags