ഹജ്ജിനെത്തിയവരുമായി അവസാന വിമാനം ഇന്ത്യയിലേക്ക് തിരിച്ചു
hajj

റിയാദ്: ഞായറാഴ്ച അഹമ്മദാബാദിലേക്കുള്ള യാത്രക്കാരുമായി സൗദി അറേബ്യയുടെ ദേശീയ വിമാനമായ സൗദിയ ഹാജിമാരുമായി തിരികെ പറന്നതോടെ ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക്‌
പരിസമാപ്തിയായി. ഈവര്‍ഷം ഹജ്ജിനെത്തിയ വിദേശ ഹാജിമാരുമായുള്ള അവസാന വിമാനമാണ് ഇന്ത്യയിലേക്കു തിരിച്ചത്.

347 തീര്‍ത്ഥാടകരുമായി മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സൗദിയയുടെ എസ്വി 5712 വിമാനത്തിന് സൗദിയ വിമാനത്തിന്റെ ചീഫ് ഹജ്ജ് ഉംറ ഓഫീസറായ അമര്‍ അല്‍ഖുഷൈല്‍ ആണ് ഫ്‌ളാഗ് ഓഫ് ചെയ്തത്‌.

ജൂണ്‍ 6 ന് രാജ്യത്തേക്ക് തീര്‍ത്ഥാടകരുടെ വരവ് ആരംഭിച്ചത്‌.

രണ്ട് ഘട്ടങ്ങളിലായി 3,50,000 തീര്‍ത്ഥാടകര്‍ക്കാണ് സൗദിയ സേവനം എല്‍കിയത്. അതില്‍ 1,20,000 പേര്‍ 300 ഹജ്ജ് വിമാനങ്ങളിലായി യാത്ര ചെയ്തു. 2,30,000 തീര്‍ത്ഥാടകര്‍ ഷെഡ്യൂള്‍ ചെയ്തും അധികവുമായ വിമാനങ്ങളില്‍ യാത്ര ചെയ്തു.

ഈ വര്‍ഷം ആരംഭിച്ച സൗജന്യ 'ലഗേജ് ഫെസ്റ്റ്' സേവനത്തിന്റെ ഭാഗമായി 2,80,000 ലഗേജുകള്‍ കൈകാര്യം ചെയ്തതായി എയര്‍ലൈന്‍ വെളിപ്പെടുത്തി.

സൗജന്യ സേവനത്തിന്റെ ഭാഗമായി, ലഗേജുകള്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് അവരുടെ ഹോട്ടലില്‍ നിന്നോ ജിദ്ദയിലോ മക്കയിലോ മദീനയിലോ ഉള്ള മറ്റ് താമസസ്ഥലങ്ങളില്‍ നിന്നോ ശേഖരിച്ച് വിമാനത്താവളത്തിലെ ബാഗേജ് സെന്ററില്‍ എത്തിച്ചു നല്‍കി.

Share this story