ഓടുന്നതിനിടെ 'ലംബോർഗിനി' കത്തിനശിച്ചു

The Lamborghini caught fire while running
The Lamborghini caught fire while running

മുംബൈ : മുംബൈയിൽ ഓടുന്നതിനിടെ ലംബോർഗിനി കാർ കത്തിനശിച്ചു. മുംബൈ കോസ്റ്റൽ റോഡിലാണ് അപകടമുണ്ടായത്. ഇതിന് പിന്നാലെ ആഡംബര വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ രംഗത്ത് വന്നു.

കഴിഞ്ഞ ദിവസം രാത്രി 10.20ഓടെയാണ് അപകടമുണ്ടായത്. വാഹനത്തിന് തീപിടിച്ചതിന്റെ വിഡിയോ സിങ്‍ഹാനിയ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ലം​ബോർഗിനിയുടെ സുരക്ഷയേയും വിശ്വാസ്യതയേയും സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലംബോർഗിനിയുടെ വിലയും പേരിനുമൊത്ത സുരക്ഷയല്ല കാറിന് ഉള്ളതെന്നും ഗൗതം സിങ്ഹാനിയ പറഞ്ഞു. ലംബോർഗിനി വാങ്ങുന്നതിന് മുമ്പ് രണ്ട് തവണ ചിന്തിക്കണമെന്ന് റയമണ്ട് ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്.

Tags