ലാലു യാദവ് അന്തരിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത; കടുത്ത നടപടിയുണ്ടാകുമെന്ന് ആര്‍ജെഡി
laluprasad yadav

പട്‌ന : ആര്‍ജെഡി അധ്യക്ഷന്‍ ലാലു യാദവ് അന്തരിച്ചെന്നു സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത.ലാലുവിനെ കുറിച്ചു വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ ആരായാലും അങ്ങേയറ്റം നിന്ദാപരമായ പ്രവര്‍ത്തിയാണെന്ന് ആര്‍ജെഡി വക്താവ് ചിത്തരഞ്ജന്‍ ഗഗന്‍ പ്രതികരിച്ചു.

വ്യാജ വാര്‍ത്ത ചമച്ചവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കി. ലാലുവിന്റെ ആരോഗ്യനില മുന്‍പത്തേക്കാള്‍ മെച്ചമാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മകള്‍ മിസ ഭാരതിയുടെ വസതിയില്‍ കഴിയുകയാണെന്നും ചിത്തരഞ്ജന്‍ അറിയിച്ചു. കോടിക്കണക്കിനു ജനങ്ങളുടെ പ്രാര്‍ത്ഥന ലാലുവിനൊപ്പമുണ്ടെന്നും വൈകാതെ പട്‌ന സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this story