യു​വ​തി​യെ കൊ​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കി ട്രെ​യി​നി​ൽ ഉ​പേ​ക്ഷി​ച്ചു

kottayam-crime

ഇ​ന്ദോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദോ​റി​ൽ യു​വ​തി​യെ കൊ​ന്ന് ക​ഷ​ണ​ങ്ങ​ളാ​ക്കി ക​വ​റി​ൽ കെ​ട്ടി ട്രെ​യി​നി​ൽ ഉ​പേ​ക്ഷി​ച്ചു. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട​ത് ആ​രാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. 20നും 25​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തി​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​​ഗ​മ​നം. യു​വ​തി​യെ മ​റ്റ് എ​വി​ടെ​യോ വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ബാ​​ഗി​ലാ​ക്കി ട്രെ​യി​നി​ൽ ത​ള്ളി​യ​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഡോ. ​അം​ബേ​ദ്ക​ർ ന​​ഗ​ർ-​ഇ​ൻ​ഡോ​ർ ട്രെ​യി​നി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല മു​ത​ൽ അ​ര വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ മു​റി​ച്ച് ട്രോ​ളി​യി​ലാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു. മ​റ്റ് ഭാ​​ഗ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ കെ​ട്ടി​യ നി​ല​യി​ലും. കൊ​ല്ല​പ്പെ​ട്ട​ത് ആ​രാ​ണെ​ന്ന് അ​റി​യാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Tags