കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ഖാര്‍ഗെ

Kharge

വോട്ടെണ്ണല്‍ മറ്റന്നാള്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും. രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. ശേഷം രാജ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും യോഗം ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായാണ് ഈ യോഗം.

ഇന്നലെ പുറത്തുവന്ന ലോക്‌സഭാ തിര!ഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ ഇന്‍ഡ്യ മുന്നണിക്ക് നിരാശയാണ് നല്‍കുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്‍ക്ക് 37 സീറ്റുകള്‍ വരെയും പോള്‍ ഓഫ് പോള്‍സ് പ്രവചിക്കുന്നുണ്ട്.
എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളുകയാണ് കോണ്‍ഗ്രസ്.
 

Tags