പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഡല്‍ഹിയില്‍ ഖലിസ്ഥാന്‍ ചുവരെഴുത്ത്

google news
modi

ഡല്‍ഹി : ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. കേസെടുത്ത ഡല്‍ഹി പൊലീസ് എഴുത്തുകള്‍ നീക്കം ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.നരേന്ദ്രമോദിക്കെതിരെയുള്ള വിദ്വേഷ വാചകങ്ങളാണ് എഴുത്തുകളില്‍ ഉള്ളത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags