കർണാടകയിൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​ച്ച് കെ.​ഇ.​ആ​ർ.​സി

google news
electricity

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​ര​ക്ക് കു​റ​ച്ച് ക​ര്‍ണാ​ട​ക ഇ​ല​ക്ട്രി​സി​റ്റി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍ (കെ.​ഇ.​ആ​ർ.​സി). യൂ​നി​റ്റി​ന് 1.10 രൂ​പ​യാ​ണ് കു​റ​ച്ച​ത്. ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും തു​ക യൂ​നി​റ്റി​ൽ കു​റ​വ് വ​രു​ത്തു​ന്ന​ത്. എ​ല്ലാ വൈ​ദ്യു​തി വി​ത​ര​ണ ക​മ്പ​നി​ക​ൾ​ക്കും (എ​സ്‌​കോം) പു​തി​യ മാ​റ്റം ബാ​ധ​ക​മാ​ണ്.

നി​ര​ക്ക് മാ​റ്റം ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. പ്ര​തി​മാ​സം 100 യൂ​നി​റ്റി​ല്‍ കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഗാ​ര്‍ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് തീ​രു​മാ​നം. നി​ല​വി​ൽ യൂ​നി​റ്റി​ന് 5.90 രൂ​പ​യാ​ണ് വി​ല. 15 വ​ര്‍ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് ക​ര്‍ണാ​ട​ക​യി​ല്‍ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യു​ന്ന​ത്.

പ്ര​തി​മാ​സം 100 യൂ​നി​റ്റി​ല്‍ താ​ഴെ ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും 200 യൂ​നി​റ്റി​ല്‍ താ​ഴെ​യു​ള്ള ഉ​പ​ഭോ​ഗ​ത്തി​ന് സൗ​ജ​ന്യ വൈ​ദ്യു​തി​ക്ക് അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്കും ഈ ​കു​റ​വ് ബാ​ധ​ക​മ​ല്ല.

Tags