വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ
Aug 29, 2024, 18:58 IST
ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നാഗർകോവിൽ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ.
രാജസ്ഥാൻ സ്വദേശിയായ രാമചന്ദ്ര സോണി ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകിയെന്നാണ് സൂചന. ഇയാൾ തമിഴ്നാട്ടിലെ മറ്റ് സ്കൂളുകളിലും പഠിപ്പിച്ചിട്ടുണ്ട്.