ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ അപേക്ഷ ജൂണ്‍ ഒന്നിന് പരിഗണിക്കും

google news
Arvind Kejriwal

ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് നിലവില്‍ ജാമ്യത്തിലുള്ള ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന്റെ അപേക്ഷ സുപ്രീം കോടതി പരിഗണിക്കുന്നത് ജൂണ്‍ ഒന്നിലേക്ക് മാറ്റി.

നേരത്തെ സുപ്രീം കോടതിയുടെ ഇടക്കാല ജാമ്യം നേടിയിരുന്ന കെജ്‌രിവാളിന് ജൂണ്‍ രണ്ടിന് തീഹാര്‍ ജയിലിലേക്ക് മടങ്ങണം. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് വരാനിരിക്കെ തന്റെ ജാമ്യ കാലയളവ് ഒരാഴ്ച്ച കൂടി നീട്ടാന്‍ കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണക്കവെയാണ് വാദം ജൂണ്‍ ഒന്നിലേക്ക് മാറ്റിയത്.

Tags