കെജ്‌രിവാളിന്റെ അറസ്റ്റ്; ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നാളെ

kejriwal
kejriwal

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുള്ള പ്രതിഷേധം, പ്രതിപക്ഷനിരയുടെ ശക്തി പ്രകടനം ആക്കാന്‍ ഇന്ത്യ മുന്നണി. നാളെ ഡല്‍ഹിയില്‍ ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നടത്തും.
എല്ലാ മുതിര്‍ന്ന ഘടകകക്ഷി നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകും.

മമതാ ബാനര്‍ജിക്ക് പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ടി എം സി യെ പ്രതിനിധീകരിക്കും. നാളത്തെ റാലിയുടെ സംഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ ഇന്ന് ഇന്ത്യ മുന്നണി നേതാക്കള്‍ ആശയവിനിമയം നടത്തും.

അതേസമയം കെജ്രിവാളിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
 

Tags