മനസ്സ് ശരിയാവാന്‍ കെജ്രിവാളിന് കുറച്ച് സമയം അനുവദിക്കണം ; പരിഹാസവുമായി അസം മുഖ്യമന്ത്രി

google news
kejriwal

ബിജെപിയിലെ പ്രായപരിധി വിമര്‍ശനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. തീഹാറിലെ ജയിലില്‍ നിന്നിറങ്ങിയ കെജ്രിവാളിന്റെ മാനസിക നില തെറ്റിയെന്ന് അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരയെ കെജ്രിവാള്‍ എങ്ങനെയാണ് വഞ്ചിച്ചതെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചു. യോഗേന്ദ്ര യാദവ് , കുമാര്‍ വിശ്വാസ് എന്നിവരെ ഒഴിവാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
മനസ്സ് ശരിയാവാന്‍ കെജ്രിവാളിന് കുറച്ച് സമയം അനുവദിക്കണമെന്നും പരിഹാസം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് പറഞ്ഞ അദ്ദേഹം ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ് ബിജെപിയെന്നും പ്രതികരിച്ചു.

Tags