ഡല്‍ഹിയില്‍ ഒന്നും ചെയ്യാനാകാതെ കെജ്രിവാള്‍ ; തൂത്തുവാരി ബിജെപി

aravind kejriwal

ജയിലിലായ കെജ്രിവാള്‍ സഹതാപ തരംഗം സൃഷ്ടിക്കുമെന്ന് കരുതിയെങ്കിലും പാളി. രാജ്യ തലസ്ഥാനത്തെ ഏഴ് സീറ്റിലും അടിപതറി ആപ്‌കോണ്‍ഗ്രസ് സഖ്യം. 
രാജ്യം ഉറ്റുനോക്കിയ നോര്‍ത്ത്ഈസ്റ്റ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ ബിജെപിയുടെ മനോജ് തിവാരിക്കെതിരെ 141310 വോട്ടുകള്‍ക്ക് പിന്നിലാണ്. നോര്‍ത്ത്‌വെസ്റ്റ് ഡല്‍ഹിയില്‍ ബിജെപിയുടെ യോഗേന്ദര്‍ ചന്ദോളിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉദിത് രാജിനെതിരെ 188130 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയം ഉറപ്പിച്ചപ്പോള്‍ ചാന്ദ്‌നി ചൗക്കില്‍ ബിജെപിയുടെ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ കോണ്‍ഗ്രസിന്റെ ജയ് പ്രകാശ് അഗര്‍വാളിനെതിരെ 38043 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്.

ഈസ്റ്റ് ഡല്‍ഹിയില്‍ ബിജെപിയുടെ ഹര്‍ഷ മല്‍ഹോത്ര ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെതിരെ 54053 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്. ന്യൂഡല്‍ഹിയില്‍ ബിജെപിയുടെ ബാന്‍സുരി സ്വരാജ് ആം ആദ്മി പാര്‍ട്ടിയുടെ സോമനാഥ് ഭാര്‍തിക്കെതിരെ 54720 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിട്ടുണ്ട്. സൗത്ത് ഡല്‍ഹിയില്‍ ബിജെപിയുടെ രാംവീര്‍ സിംഗ് ബിഥുരി ആം ആദ്മി പാര്‍ട്ടിയുടെ സഹി റാമിനെതിരെ 100903 വോട്ടിന്റെ ലീഡ് നേടി വിജയം ഉറപ്പാക്കിയിട്ടുണ്ട്.

വെസ്റ്റ് ഡല്‍ഹിയിലാകട്ടെ ആം ആദ്മി പാര്‍ട്ടിയുടെ മഹാബല്‍ മിശ്ര ബെജെപി സ്ഥാനാര്‍ത്ഥി കമല്‍ജീത് ഷെറാവത്തിനെതിരെ 136410 വോട്ടുകള്‍ക്ക് പിന്നിലാണ്. 

Tags