രണ്ടുവയസുകാരന് പുനർജന്മം ; കര്‍ണാടകയിലെ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി

google news
Reincarnation of a two-year-old; of Karnataka  In the tube well  The fallen child was rescued

കര്‍ണാടകയിലെ ലച്ചായന്‍ ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ് രണ്ട് വയസ്സുകാരന്‍. ബുധനാഴ്ച വൈകുന്നേരമാണ് 2 വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണത്. 15-20 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടി രക്ഷാപ്രവര്‍ത്തനത്തിലൂടെ തിരികെ ജീവിതത്തിലെത്തി.

സതീഷ് (28), പൂജ (25) ദമ്പതികളുടെ മകനായ കുട്ടിയായ സാത്വിക് എന്ന കുട്ടിയാണ് കു‍ഴല്‍ക്കിണറില്‍ വീണത്. വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടി മൂടാത്ത കുഴല്‍ക്കിണറില്‍ വീണതെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് പുറത്തെടുക്കാന്‍ പൊലീസും അഗ്‌നിശമന സേനയും നാട്ടുകാരുമുണ്ടായിരുന്നു. രക്ഷാസംഘം കുറച്ചുദൂരം വരെ കുഴിച്ചിട്ടായിരുന്നു കുട്ടിയുടെ അടുത്തേക്ക് തുരങ്കം സ്ഥാപിച്ചത്.

Tags