തട്ടികൊണ്ട് പോയ നവജാത ശിശുവിനെ 24 മണിക്കൂറിനകം കണ്ടെത്തി കർണാടക പൊലീസ്

baby
baby

ബെംഗളൂരു : ഡോക്ടറുടെ വേഷത്തിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി. കർണാടകയിലെ കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. ഡോക്ടറുടെ വേഷത്തിൽ എത്തിയ യുവതികളാണ് കുഞ്ഞിനെ എടുത്ത് കൊണ്ടുപോയത്. സംഭവം നടന്ന് 24 മണിക്കൂറിനകം കുഞ്ഞിനെ പൊലീസ് വീണ്ടെടുത്തു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് കുഞ്ഞിനെ കണ്ടെത്താൻ നിർണായകമായിയെന്ന് പൊലീസ് പറയുന്നു. നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ട മൂന്ന് സ്ത്രീകളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായവർ മനുഷ്യ കടത്ത് മാഫിയയുടെ ഭാഗമെന്ന സംശയത്തിലാണ് പൊലീസ്.

Tags