കർണാടകയിൽ ആറുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
Jul 6, 2024, 14:00 IST
മംഗളൂരു : കർണാടകയിൽ ഈ വർഷം ആറുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജനുവരി മുതൽ ഈ മാസം നാല് വരെയുള്ള കണക്കുകൾ പ്രകാരം 6676 ഡെങ്കി ബാധിതരിൽ 695 പേർ ആക്ടിവ് കേസ് വിഭാഗത്തിൽ ഉൾപ്പെടുന്നു.
ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി വെള്ളിയാഴ്ച വിവിധ പ്രദേശങ്ങൾ ആരോഗ്യ അധികൃതർക്കൊപ്പം സന്ദർശിച്ചു. കൊതുക് വളരാൻ സാധ്യതയുള്ളിടങ്ങൾ കണ്ടെത്തി പ്രതിരോധ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ആരോഗ്യ, ഗ്രാമവികസന, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്ന് എല്ലാ വെള്ളിയാഴ്ചയും കൊതുക് നിർമാർജന യത്നം നടത്തണം.